Latest News

പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ശരത് ലാൽ – കൃപേഷ് മാർ എന്നെന്നും ഓർമ്മിക്കപ്പെടും: ഒ.ഐ.സി.സി !

Mon Feb 2024 | 04:48:44 news

കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് അനുസ്മരണ സമ്മേളനം വികാര നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ചു നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്തിന്റെ അധ്യക്ഷതയിലാണ് നടന്നത്. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. ബി സ് പിള്ള ഉത്ഘാടനം ചെയ്തു. വേണ്ടി ജീവൻ നൽകിയ ശരത് ലാൽ – കൃപേഷ് മാർ എന്നെന്നും ഓർമ്മിക്കപ്പെടും എന്ന് ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ രാജേഷ് വെള്ളാട്ട്, അനിൽ ചീമേനി, ഇക്ബാൽ മെട്ടമ്മൽ, ശരത് കല്ലിങ്കൽ, സമദ് കൊട്ടോടി ഇതര ജില്ലാ കമ്മറ്റി ഭാരവാഹികളായ ലിപിൻ മുഴക്കുന്ന്, സജിത്ത് മലപ്പുറം, അർഷാദ് അഹമ്മദ്, കലേഷ് പിള്ള, അരുൺ കനയംകോട്, ഇസ്മായിൽ കൂനത്തിൽ, നാസർ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. തുടർന്ന് രക്തസാക്ഷികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര നന്ദിയും പ്രകാശിപ്പിച്ചു.

VIDEO