Latest News

ചൂട് കൂടുന്നു ശ്രദ്ധിച്ചാല്‍ സൂര്യാഘാതം ഒഴിവാക്കാം

Thu Apr 2023 | 05:55:19 news

അതികഠിനമായ ചൂടിലൂടെയാണു കേരളം ഇപ്പോൾ കടന്നു പോകുന്നത്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നു. ഇത്തരം സാഹചര്യത്തില്‍ സൂര്യാഘാതം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ സൂര്യതാപം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക് അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്ട്രോക്ക് അഥവാ സബ് സ്ട്രോക്ക് എന്നും അറിയപ്പെടുന്നു.

VIDEO